Top 5 This Week

Related Posts

കെ.കെ.ശ്രീകാന്തിന് മാറാടിയിൽ ഉജ്ജ്വല സ്വീകരണം

മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനിൽ നിന്നു മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. കെ ശ്രീകാന്തിന്റെ പൊതുപര്യടന പരിപാടിക്ക് മാറാടിയിൽ തുടക്കമായി.

കെ.കെ. ശ്രീകാന്തിന്റെ പൊതുപര്യടനം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

രാവിലെ മാറാടി മണ്ണത്തൂർ കവലയിൽ നിന്നും ആരംഭിക്കുന്ന പര്യടനം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ആർ മുരളിധരൻ ഉദ്ഘാടനം ചെയ്തു
തു. എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് ബെൻസി മണി തോട്ടം അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ മാരായ ബാബു പോൾ, എൽദോ എബ്രഹാം, കെ.എ നവാസ്, കെ.പി രാമചന്ദ്രൻ, എം പി ലാൽ, എം എൻ മുരളി, പോൾ പൂമറ്റം,
മാറാടി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി മുരളി ശശി, മേക്കടമ്പ് ഡിവിഷൻ സ്ഥാനാർത്ഥി എബ്രഹാം സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു.
പര്യടനം വൈകിട്ട് പടിഞ്ഞാറെ വിരിപ്പിൽ
സമാപിച്ചു. നാളെ പായിപ്ര ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തും.
രാവിലെ 7.30 ന് പായിപ്ര സ്‌കൂളും പടിയിൽ നിന്നും ആരംഭിക്കുന്ന പൊതു പര്യടനം മുൻ എംഎൽഎ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.വൈകിട്ട് പെരുമറ്റത്ത് സമാപിക്കും.

കെ.കെ. ശ്രീകാന്തിന്റെ പൊതുപര്യടനം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

VALAKAM,

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles